പിലിക്കോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പച്ചമ്പള സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 4 April 2022

പിലിക്കോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പച്ചമ്പള സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

പിലിക്കോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പച്ചമ്പള സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ പിലിക്കോട് പടുവളം തോട്ടം ഗേറ്റിന് സമീപം വാഹനാപകടം. പച്ചമ്പളം സ്വദേശി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പച്ചമ്പളം ദര്‍ഗക്ക് സമീപം താമസിക്കുന്ന കാമില്‍ മുബശിര്‍ (22) ആണ് മരിച്ചത്. സുഹൃത്ത് അബ്ദുല്‍റഹ്‌മാന്‍ അസ്ഫറി(24)നാണ് പരിക്കേറ്റത്. കണ്ണൂര്‍ ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് മുട്ടകയറ്റിവരികയായിരുന്ന ലോറിയും യുവാക്കള്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി ബൈക്കുമായി 100 മീറ്ററോളം മുന്നോട്ട് നീങ്ങി. റോഡിലേക്ക് തെറിച്ചുവീണാണ് രണ്ട് യുവാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ഓടികൂടിയ നാട്ടുകാര്‍ ഇരുവരേയും ഉടന്‍ തന്നെ ഓട്ടോയില്‍ ചെറുവത്തൂരിലെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മുബശിര്‍ മരണപ്പെടുകയായിരുന്നു.
അസ്ഫറിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog