സ്നേഹവും സഹവർത്തിത്വവുമാണ് കമ്മ്യൂണിസ്റ്റുകാരുടെ മുഖമുദ്രയെന്ന് സിപിഐ നേതാവ് കെ.ടി ജോസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





ഇരിട്ടി: സ്നേഹവും സഹവർത്തിത്വവുമാണ് കമ്മ്യൂണിസ്റ്റുകാരുടെ മുഖമുദ്രയെന്ന് സിപിഐ നേതാവ് കെ.ടി ജോസ് . കമ്മ്യൂണിസ്റ്റുകാരുടെ മുഖമുദ്ര സ്നേഹവും സഹവർത്തിത്വവുമാണെന്ന് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി ജോസ് പറഞ്ഞു. 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ആറളം ഫാം ബ്ലോക്ക് 12 ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കോവിഡ് പ്രതിരോധ പ്രവർത്തനം ഇന്ത്യയിൽ ഫലപ്രധമായി നടത്താൻ കേന്ദ്രസർക്കാർ വിമുഖത കാട്ടിയെന്നും കമ്മ്യുണിസ്റ്റ് കാർ ഭരിക്കുന്ന രാജ്യങ്ങളിൽ പ്രതിരോധ പ്രവർത്തനം ഫലപ്രധമായി നടത്തിയെന്നും അദ്ദേഹം അഭിപ്രായപെട്ടു. ലോകായുക്ത നീയമം ഭേതഗതി ചെയ്യുന്നത് അനവസരത്തിലാണ്. അഴിമതി നടത്തുന്നവരെ പൊതുജന മധ്യത്തിൽ കൊണ്ടുവരിക തന്നെ വേണം അഴിമതിക്കാരേ സംരക്ഷിക്കാൻ സി പി ഐ കൂട്ടുനിൽക്കില്ലെന്നും അതുകൊണ്ടാണ് ലോകായുക്ത നീയമം ഭേതഗതിയിൽ സി പി ഐ എതിരഭിപ്രായം പറഞ്ഞെ തെന്നും കെ.ടി ജോസ് പറഞ്ഞു. സമ്മേളനത്തിൽ പുന്നേരി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി വി.കെ. ഗംഗാധരൻ സ്വാഗതം പറഞ്ഞു. ശങ്കർ സ്റ്റാലിൻ , കെ.ബി. ഉത്തമൻ എന്നിവർ അഭിവാദ്യം ചെയ്യ്തു രക്തസാക്ഷി പ്രമേയം എം ബി. സാബുവും അനുശോചന പ്രമേയം ബിബിൻ ബ്ലോക്ക് പന്ത്രണ്ടും അവതരിപ്പിച്ചു. റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha