ശ്രീകണ്ഠാപുരം കോട്ടൂരിൽ കാറും ഗുഡ്‌സ് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 4 April 2022

ശ്രീകണ്ഠാപുരം കോട്ടൂരിൽ കാറും ഗുഡ്‌സ് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചു.

ശ്രീകണ്ഠാപുരം ഇരിട്ടി സംസ്ഥാനപാതയിൽ കോട്ടൂർ വിഷ്ണു ക്ഷേത്രത്തിനു സമീപത്ത് കാറും മിനി ഗുഡ്സ് വാഹനവും തമ്മിൽ കൂട്ടിയിടിച്ച് അപകടം.ശ്രീകണ്ഠപുരം: ഇരിക്കൂറിൽ നിന്നും ശ്രീകണ്ഠാപുരത്തേക്ക് വരികയായിരുന്ന KL 59 M 35 15 എന്ന നമ്പറിലുള്ള കാറും ശ്രീകണ്ഠാപുരത്ത് നിന്നും ഇരിക്കൂറിലേയ്ക്ക് പോവുകയായിരുന്ന KL59 W 4890 എന്ന നമ്പറിലുള്ള മിനി ഗുഡ്സ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. മിനി ഗുഡ്സ് വാഹനത്തിന്റെ സൈഡും ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. സംസ്ഥാന പാതയിൽ ഈ സ്ഥലത്തെ വളവ് നിരവധി അപകടങ്ങൾ വരുത്തിയിട്ടുണ്ട്. ഈ വളവ് നിവർത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog