ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേല്‍പ്പിച്ചു: യുവാവ് അറസ്റ്റില്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 9 April 2022

ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേല്‍പ്പിച്ചു: യുവാവ് അറസ്റ്റില്‍


കുഴല്‍മന്ദം: മദ്യപിച്ച് വന്ന് ഭാര്യയെ ആക്രമിക്കുകയും ഭാര്യയുടെ മുത്തശ്ശിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തേങ്കുറിശി കുന്നരശം കാട് ഷിനോയിയെ (30) കുഴല്‍മന്ദം ഇന്‍സ്‌പെക്ടര്‍ ആര്‍ രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടില്‍ വന്ന ഷിനോയ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെ മുഖത്ത് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, ഭാര്യ കുഴല്‍മന്ദം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ ഇയാളെ സ്റ്റേഷനില്‍ വിളിച്ച് താക്കീത് ചെയ്തിരുന്നു. വൈകീട്ട് വീണ്ടും മദ്യപിച്ച് വീട്ടിലെത്തിയ പ്രതി ഭാര്യയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന 88 വയസ്സുള്ള മുത്തശ്ശിയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്.ഐമാരായ സി.കെ സുരേഷ്, എ.എസ്.ഐ രജിത, സി.പി.ഒ പ്രവീണ്‍, ബ്ലസന്‍, ബവീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog