പിണറായിയില്‍ നാളെ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ കൂട്ടായ്മ. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 25 April 2022

പിണറായിയില്‍ നാളെ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ കൂട്ടായ്മ.

പിണറായിയില്‍ നാളെ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ കൂട്ടായ്മ.. 

കൊലയാളികള്‍ക്കു പോലും സംരക്ഷണമൊരുക്കുന്ന വിധത്തില്‍ സംസ്ഥാനത്തു നിലനില്‍ക്കുന്ന സിപിഎം -ആര്‍എസ്എസ് ധാരണയ്‌ക്കെതിരേ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നാളെ രാവിലെ 10 മണിക്ക് പിണറായിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു.

സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആര്‍ എസ്എസുകാരന് സിപിഎമ്മിന്റെ കോട്ടയായി അറിയപ്പെടുന്ന, മുഖ്യമന്ത്രിയുടെ വീടിനു വിളിപ്പാടകലെ സുരക്ഷിതമായ ഒളിത്താവളം ഒരുക്കിയത് സിപിഎം നേതാക്കളില്‍ ചിലരുടെ അറിവോടെ തന്നെയാണ്. സംഭവം പുറത്തായതിനു ശേഷം സംരക്ഷണമൊരുക്കിയ വീട്ടുടമയെ സിപിഎം തള്ളിപ്പറയുകയാണ് . എന്നാല്‍ ഇവര്‍ സിപിഎം പാര്‍ട്ടി കുടുംബമെന്നാണ് പ്രാദേശികനേതാക്കള്‍ ആദ്യം പ്രതികരിച്ചത്. 

ആര്‍എസ്എസുകാരനായ കൊലക്കേസ് പ്രതിക്ക് മുഖ്യമന്ത്രിയുടെ വീടിനടുത്ത് സിപിഎം കോട്ടയില്‍ താമസിക്കാന്‍ ധൈര്യം വന്നത് സിപിഎം-ആര്‍എസ്എസ് നേതൃത്വങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ് വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog