കണ്ണൂര്‍: കൊളവല്ലൂർ നരിക്കോട് മലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുകള്‍ പിടികൂടി. കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ വ്യാജ വാറ്റ് നിര്‍മാണം കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ ആണ് നരിക്കോട് മലയില്‍ താമസിക്കുന്ന ജോഷി അക്കരമ്മൽ വ: 48/22 അക്കരമ്മല്‍ ഹൌസ്, തൃപ്പങ്ങോട്ടൂര്‍ എന്നയാളുടെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്ക്, 17 ഡിറ്റണേറ്റർ എന്നിവ പോലീസ് കണ്ടെത്തിയത്. SI പ്രഷീദ്, CPO ദീപേഷ്, ഷിഗേഷ്, പ്രമീത, സനല്‍കുമാര്‍ തുടങ്ങിയവരും റെയിഡില്‍ പങ്കെടുത്തു.
സ്ഫോടക വസ്തുക്കള്‍ പിടികൂടി
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു