ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ ഫോക്കസ് മിന്നൽ പരിശോധന

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി: ഇരിട്ടി മേഖലയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ ഫോക്കസ് എന്ന പേരിൽ രാത്രികാലങ്ങളിലുള്ള വാഹന പരിശോധന. പരിശോധനയിൽ ഒരു മണിക്കൂറിനുള്ളിൽ നിയമം ലംഘിച്ച 45 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.  
ഇരിട്ടി ടൗൺ, ജബ്ബാർകടവ്, കീഴൂർ എന്നിവിടങ്ങളിലാണ് വാഹനപരിശോധന നടന്നത്. നിയമം ലംഘിച്ച് സഞ്ചരിച്ച 45 വാഹന ഡ്രൈവർമാരിൽ നിന്നും പിഴ ഈടാക്കി. പെർമിറ്റില്ലാതെയും, ഇൻഷുറൻസ് ഇല്ലാതെയും, ലൈസൻസില്ലാതെയും, അമിത പ്രകാശം പരത്തി എതിർദിശയിൽ നിന്നും വരുന്ന വാഹന ഡ്രൈവർമാർക്ക് പ്രയാസം തീർക്കുന്നത് ഉൾപ്പെടെയുളഅള നിയമലംഘനങ്ങൾക്കാണ് പിഴയീടാക്കിയത്. രാത്രി കാലങ്ങളിൽ പൊതുനിരത്തിൽ അപകടം ഇല്ലാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഭാഗമായാണ് ഓപ്പറേഷൻ ഫോക്കസ് എന്ന പേരിൽ മോട്ടോർ വാഹനവകുപ്പ് വാഹന പരിശോധന നടത്തുന്നത്. ഇരിട്ടി ജോയിൻറ് ആർ ടി ഒ എ.സി. ഷീബയുടെ നിർദേശപ്രകാരം എം വി ഐ വൈകുണ്ഠന്റെ മേൽനോട്ടത്തിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഡി.കെ. ഷീജി, വി. ആർ. ഷനൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും രാത്രി കാലങ്ങളിൽ ഇരിട്ടി താലൂക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha