തളിപ്പറമ്പ് മണ്ഡലത്തിലെ കാഞ്ഞിരങ്ങാട് - കാർക്ക പെരുമ്പാറ റോഡ് നാടിന് സമർപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ് മണ്ഡലത്തിലെ കാഞ്ഞിരങ്ങാട് - കാർക്ക പെരുമ്പാറ റോഡ് നാടിന് സമർപ്പിച്ചു. നാടിന്റെ വളർച്ച നിരന്തരമായ വികസന പ്രവർത്തനങ്ങളിലൂടയാണ് സാധ്യമാക്കേണ്ടത്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വികസനപ്രവർത്തനങ്ങളിൽ മുന്നിലെത്താൻ നമുക്കാവണം.



മുൻ എംഎൽഎ ജെയിംസ് മാത്യുവിൻ്റെ 2020-21 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 44.90 ലക്ഷം രൂപ അനുവദിച്ചതിൽ 38,46,190 രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.

പരിയാരം ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരങ്ങാട് കാർക്ക - പെരുമ്പാറ റോഡ്, തളിപറമ്പ് - ഇരിട്ടി - സ്റ്റേറ്റ് ഹൈവേയിൽ കാഞ്ഞിരങ്ങാട് നിന്ന് ആരംഭിച്ച് പുവ്വം - മാവിച്ചേരി റോഡിൽ ഇരുമ്പ് കമ്പനിക്ക് സമീപം അവസാനിക്കുന്ന റോഡാണ് ഉദ്ഘാടനം ചെയ്തത് . ഒരു കൾവർട്ടും രണ്ട് ക്രോസ് ഡ്രെയിനുകളും 1028 മീറ്റർ ടാറിംഗ് പ്രവൃത്തിയും കൾവർട്ട് സൈഡ് പ്രൊട്ടക്ഷൻ വർക്കുമാണ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്.

പരിപാടിയിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എഇ കെഎം ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, വൈസ് പ്രസിഡണ്ട് പി പി ബാബു രാജ്, സ്ഥിരം സമിതി അധ്യക്ഷൻ ആർ ഗോപാലൻ മാസ്റ്റർ, വാർഡ് വികസന സമിതി കൺവീനർമാരായ കെ വി ലക്ഷമണൻ, സി ബാലകൃഷ്ണൻ, സംഘാടക സമിതി കൺവീനർ പി മനോജ് എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha