പേരാവൂരിൽ സൗജന്യ അവധിക്കാല കായിക പരിശീലനം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 5 April 2022

പേരാവൂരിൽ സൗജന്യ അവധിക്കാല കായിക പരിശീലനം

പേരാവൂർ: തൊണ്ടിയിൽ സ്പാർക്ക് സ്‌പോർട്‌സ് അക്കാദമി പേരാവൂരിനെ ഒരു സ്‌പോർട്‌സ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 12 കായിക ഇനങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു. ഫുട്‌ബോൾ, വോളിബോൾ (പെൺകുട്ടികൾക്ക് ), അത്‌ലറ്റിക്‌സ്, വടംവലി, കരാട്ടെ, തായ്ക്കോ, ഹോക്കി,നീന്തൽ, അമ്പെയ്ത്ത്, നെറ്റ് ബോൾ, വുഷു, കബഡി തുടങ്ങിയവയിൽ വിദഗ്ധരുടെ ശിക്ഷണത്തിലാണ് രണ്ട് മാസം നീളുന്ന സൗജന്യ പരിശീലനം.
ക്യാമ്പിന്റെ ഭാഗമായി പേരാവൂർ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ സെലക്ഷൻ ട്രയൽസ് നടക്കും. താല്പര്യമുള്ള കുട്ടികളും രക്ഷിതാക്കളും ഗ്രൗണ്ടിൽ എത്തണം. അഞ്ച് വയസു മുതൽ 18 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. സെലക്ഷൻ ലഭിക്കുന്നവർ അഡ്മിഷൻ ഫീ മാത്രം നല്കിയാൽ മതി.

പത്രസമ്മേളനത്തിൽ സ്‌പോർട്‌സ് അക്കാദമി പ്രസിഡന്റ് തങ്കച്ചൻ കോക്കാട്ട്, ഒ. മാത്യു, ജെയിംസ് നാഡികുന്നേൽ, സാബു ഇരുപ്പക്കാട്ട് എന്നിവർ സംബന്ധിച്ചു. ഫോൺ : 9447936455,9400045729.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog