കണ്ണൂർ: പാചക വാതകത്തിന്റെയും സി.എൻ.ജിയുടെയും വില കൂട്ടി
കണ്ണൂർ: പാചക വാതകത്തിന്റെയും സി.എൻ.ജിയുടെയും വില കുത്തനെ ഉയർന്നതിനാൽ നട്ടം തിരിയുകയാണ് ജനം. പെട്രോൾ, ഡീ
സൽ വിലവർധനക്കൊപ്പം സാധാരണക്കാരന് ഇരുട്ടടിയായാണ് കേന്ദ്രം പാചകവാതകത്തിലും കൈവെച്ചത്. കണ്ണൂരിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 260 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 2318 രൂപയായി. ഒരുമാസം മുമ്പാണ് 105 രൂപ വര്‍ധിപ്പിച്ചത്. കഴിഞ്ഞയാഴ്ചഎട്ടുരൂപ കുറച്ചതിന് തൊട്ടുപിന്നാലെയാണ് സിലിണ്ടർ വില വിലവർധന ഇരട്ട സെഞ്ച്വറി കടത്തിയത്. കഴിഞ്ഞ നവംബറിൽ 265 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു