മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പയ്യന്നൂരിൽ തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി



മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ നഗരസഭയില്‍ മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ശുചീകരണ പരിപാടി ടി ഐ മധുസൂദനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തന യജ്ഞത്തിന്റെ ഭാഗമായാണ് നഗരസഭയില്‍ മെഗാ ശുചീകണം തുടങ്ങിയത്. നഗരസഭയിലെ പയ്യന്നൂര്‍ടൗണ്‍, പെരുമ്പ, ഗാന്ധിപാര്‍ക്ക്, കോത്തായിമുക്ക്, കൊറ്റി, റെയില്‍വെ സ്റ്റേഷന്‍, ഉളിയത്ത് കടവ്, പുതിയ ബസ്റ്റാന്റ് എന്നീ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ജനപ്രതിനിധികള്‍, സി ആര്‍ പി എഫ് വളണ്ടിയേര്‍സ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍, യുവജന സംഘടന പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, റോട്ടറി, ലയണ്‍സ്, റസിഡന്‍സ് അസോസിയേഷന്‍, നഗരസഭ ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, ചേമ്പര്‍-വ്യാപാരി വ്യവസായി തുടങ്ങി ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തോടുകളുടെയും ഡ്രൈയിനേജുകളുടെയും നീരൊഴുക്ക് സുഗമമാക്കുന്നതിനും, ശുചിത്വം ഉറപ്പു വരുത്തുന്നതിനും ഏപ്രില്‍ 22 ന് ജലനടത്തവും, ജലയാത്രകളും സംഘടിപ്പിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നഗരസഭ സെക്രട്ടറി എം കെ ഗിരീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി സുരേഷ് കുമാര്‍, സി ആര്‍ പി എഫ് സബ് ഇന്‍സ്‌പെക്ടര്‍ പി സി അയ്യപ്പന്‍കുട്ടി, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.വി മുരളി എന്നിവര്‍ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha