കോവളം: എട്ട് കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പാച്ചല്ലൂര്‍ വണ്ടിത്തടം ഹോളിക്രോസ് റോഡില്‍ ജെ.ആര്.എസ് ബില്‍ഡിങ്ങില്‍ സൈദലിയാണ് (35) പിടിയിലായത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കോവളം ആഴാകുളത്ത് വെച്ച് നെയ്യാറ്റിന്‍കര റേഞ്ച് എക്സൈസ് സബ് ഇന്‍സ്പെക്ടര്‍ എല്‍.ആര്. അജീഷിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രിവന്റിവ് ഓഫിസര്‍ ലോറന്‍സ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടോണി, അനീഷ്, പ്രസന്നന്, ഹര്‍ഷകുമാര്‍, സതീഷ്കുമാര്‍, ബോബിന് വി. രാജ്, അഖില്‍, ഉമാപതി ഹരികൃഷ്ണന്, ലിന്റോ രാജ്, ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു