കണ്ണൂരില്‍ ലീഗ് നേതാവ് കെ. മുഹമ്മദലി പാര്‍ട്ടി വിട്ടു; സി.പി.എമ്മുമായി സഹകരിക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 4 April 2022

കണ്ണൂരില്‍ ലീഗ് നേതാവ് കെ. മുഹമ്മദലി പാര്‍ട്ടി വിട്ടു; സി.പി.എമ്മുമായി സഹകരിക്കുംകണ്ണൂര്‍ : മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ. മുഹമ്മദലി പാര്‍ടിയില്‍നിന്ന് രാജിവച്ച് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മുഹമ്മദലി നിലവില്‍ സംസ്ഥാന കൗണ്‍സിലിലും ജില്ലാ പ്രവര്‍ത്തക സമിതിയിലും അംഗമാണ്. സി.പി.എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിയ മുഹമ്മദലിയെ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഷാളണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി. പുരുഷോത്തമന്‍, ടി.കെ. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog