മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു

അബുദാബി:കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു. മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് മരിച്ചത്. 63 വയസായിരുന്നു. കേസില്‍ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അബുദാബി ഗയാത്തിയിലാണ് സംഭവം. റൂബിയും ഷജനയും അടുത്തിടെ സന്ദര്‍ശകവിസയില്‍ അബുദാബിയിൽ എത്തിയതാണ്. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദും ഷജനയും കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. പിന്നീട് ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിക്കുകയായിരുന്നു.



വീട്ടില്‍ ഭര്‍തൃമാതാവുമായുള്ള തര്‍ക്കത്തിനിടെയുണ്ടായ കൈയേറ്റമാണ് മരണത്തില്‍ കലാശിച്ചത്. റൂബിയുടെ മരണം സംബന്ധിച്ച്‌ അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha