മട്ടന്നൂരിലും പരിസരങ്ങളിലും കള്ളന്മാർ വിലസുന്നു, നായിക്കാലി ഭഗവതി ക്ഷേത്രത്തിൽ കവർച്ച, സമീപകാലത്ത് കിളിയങ്ങാടും ഉരുവച്ചാലും കവർച്ച നടന്നിരുന്നു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 23 April 2022

മട്ടന്നൂരിലും പരിസരങ്ങളിലും കള്ളന്മാർ വിലസുന്നു, നായിക്കാലി ഭഗവതി ക്ഷേത്രത്തിൽ കവർച്ച, സമീപകാലത്ത് കിളിയങ്ങാടും ഉരുവച്ചാലും കവർച്ച നടന്നിരുന്നു.

നായിക്കാലി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിതുറന്ന് കവർച്ച നടത്തിമട്ടന്നൂർ: മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള നായിക്കാലി ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാക്കൾ ശ്രീകോവിനുള്ളിൽ ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയ ഒരു പവന്റെ സ്വർണ മാലയും ശ്രീകോവിലിന് മുന്നിൽ വച്ച രണ്ടു ഭണ്ഡാരവും ഗണപതി കോവിലിന് മുന്നിൽ വച്ച ഭണ്ഡാരവുമാണ് പൊളിച്ച് പണം കവർന്നത്. വിവരമറിഞ്ഞ് മട്ടന്നൂർ പൊലീസും കണ്ണൂരിൽ നിന്ന് വിരല ടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും ഈ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കിളിയങ്ങാട്ടെ രണ്ടു ക്ഷേത്രങ്ങളിലും ഉരുവച്ചാലിലെ ഒരു വീട്ടിലും കവർച്ച നടന്നിരുന്നു. ഉരുവച്ചാൽ ടൗണിലെ ഐടിസി ട്രേഡിങ് കമ്പനി ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ഉരുവച്ചാൽ യൂണിറ്റ് പ്രസിഡന്റുമായ സി. നൗഷാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. നൗഷാദിന്റെ വീട്ടിൽ നിന്നും 40 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നിരുന്നു. ഇതിന്റെ പ്രതികളെ കണ്ടെത്തുന്നതിനിടയാണ് വീണ്ടും കവർച്ച നടന്നത്.

            ചിത്രം :കടപ്പാട് മാതൃഭൂമി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog