ആർ.എസ്.എസ് രാജ്യത്തിന് ഭീഷണി, പരാജയപ്പെടുത്താൻ ഇടതുപക്ഷം റെഡി: ഇത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡി രാജ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 7 April 2022

ആർ.എസ്.എസ് രാജ്യത്തിന് ഭീഷണി, പരാജയപ്പെടുത്താൻ ഇടതുപക്ഷം റെഡി: ഇത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡി രാജ

ആർ.എസ്.എസ് രാജ്യത്തിന് ഭീഷണി, പരാജയപ്പെടുത്താൻ ഇടതുപക്ഷം റെഡി: ഇത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡി രാജകണ്ണൂർ: കോൺ​ഗ്രസ് രാജ്യമെങ്ങും വേരോട്ടമുള്ള പാർട്ടിയെന്ന് ‍സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ. ഇപ്പോഴത്തെ നിലപാടുകളിൽ‌ കോൺ​ഗ്രസ് സ്വയം തിരുത്തണമെന്നും, പല സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് മതേതര മുന്നണിയുടെ ഭാ​ഗമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ പുകഴ്ത്തി പറഞ്ഞെങ്കിലും, ആർ.എസ്.എസിനെ തകർക്കാൻ കോൺഗ്രസിനാകില്ലെന്ന നിലപാടിലാണ് അദ്ദേഹം.

ആർ.എസ്.എസ് രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും, ബി.ജെ.പി ഭരണത്തിൻ കീഴിൽ മതപരവും ജാതിപരവുമായ വേർതിരിവുകൾ തഴച്ചുവളരുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ എം 23-ാം പാർട്ടി കോൺ​ഗ്രസിനെ അഭിവാദ്യം ചെയ്‌ത് സംസാരിക്കവെയായിരുന്നു ആർ.എസ്.എസിനെ തകർക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നദ്ദേഹം പറഞ്ഞത്.


‘ആർ.എസ്.എസിനെ പ്രത്യയശാസ്‌ത്രപരമായി വെല്ലുവിളിക്കാനും പരാജയപ്പെടുത്താനും ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. ഇതിന് സമൂഹത്തിലെ എല്ലാ പുരോഗമന, മതേതര, ജനാധിപത്യ കക്ഷികളും ഒന്നാവണം. മറ്റ് മതനിരപേക്ഷ, ജനാധിപത്യ, പ്രാദേശിക പാർട്ടികളുമായി സഹകരിച്ച് ഇടതുപക്ഷം ആ പങ്ക് വഹിക്കാൻ സജ്ജമാവണം. അത് നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്തമാണെന്ന് നാം മറക്കരുത്. ജാതി വ്യവസ്ഥയ്‌ക്കും പുരുഷാധിപത്യത്തിനും എതിരായ പോരാട്ടവും ഗൗരവമായി കാണണം. ആർ.എസ്.എസിനെ രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രപരമായും പരാജയപ്പെടുത്താൻ ആവശ്യമായ ഐക്യം എങ്ങനെ കൈവരിക്കാമെന്ന ആത്മപരിശോധനയിൽ നാം ഏർപ്പെടണം’, അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog