സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലോടു കൂടി കനത്ത മഴയ്ക്ക് സാധ്യത - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 19 April 2022

സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലോടു കൂടി കനത്ത മഴയ്ക്ക് സാധ്യതതിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലോടു കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.


വയനാട്, ഇടുക്കി, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യത ഉണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി കാറ്റ് ശക്തമാകുന്നതാണ് ഇപ്പോള്‍ സംസ്ഥാനത്ത് മഴ ലഭിക്കാനുള്ള കാരണം.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog