പേരാവൂരിൽ ആട് ചന്ത ഏപ്രിൽ 12ന്
പേരാവൂർ: കുടുംബശ്രീ ജില്ലാ മിഷനും കണ്ണൂർ ഗോട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി പേരാവൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ആട് ചന്ത നടത്തും. വിഷു, ഈസ്റ്റർ പ്രമാണിച്ച് സംഘടിപ്പിക്കുന്ന ചന്ത ഏപ്രിൽ 12 ചൊവ്വാഴ്ച പേരാവൂരിലും 13 ബുധനാഴ്ച കൂത്തുപറമ്പിലും രാവിലെ എട്ട് മുതൽ 12 മണി വരെയുണ്ടാവും.
വളർത്താനാവശ്യമായ ആട്ടിൻ കുട്ടികളെയും ചന്തയിൽ ലഭിക്കും. പേരാവൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എക്സൈസ് ഓഫീസിന് സമീപത്താണ് ആട് ചന്തയുണ്ടാവുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു