ഈദുൽ ഫിത്തർ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് അബുദാബി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Sunday, 24 April 2022

ഈദുൽ ഫിത്തർ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് അബുദാബിഅബുദാബി: ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് അബുദാബി. ഏപ്രിൽ 30 മുതൽ മെയ് 6 വരെയാണ് അബുദാബിയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യുഎഇ ക്യാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദുബായ് പൊതുമേഖലയിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. യുഎഇയിലെ പൊതു മേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ എന്നിവയ്ക്ക് 2022 ഏപ്രിൽ 30 ശനിയാഴ്ച മുതൽ 2022 മെയ് 6 വെള്ളിയാഴ്ച വരെ അവധിയായിരിക്കും.

ഈദുൽ ഫിത്തർ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2022 മെയ് 9 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. അതേസമയം, യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് 4 വരെ അവധിയായിരിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog