മട്ടന്നൂരിൽ വിവിധ വാഹനങ്ങളുടെ പാർക്കിംഗിന് സ്ഥലം നിശ്ചയിച്ച് നഗരസഭ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 26 April 2022

മട്ടന്നൂരിൽ വിവിധ വാഹനങ്ങളുടെ പാർക്കിംഗിന് സ്ഥലം നിശ്ചയിച്ച് നഗരസഭ

മട്ടന്നൂരിൽ വിവിധ വാഹനങ്ങളുടെ പാർക്കിംഗിന് സ്ഥലം നിശ്ചയിച്ച് നഗരസഭ


മട്ടന്നൂർ നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി വാഹന പാർക്കിംഗിന് ഇടങ്ങൾ നിശ്ചയിച്ച് നൽകി നഗരസഭ.വിവിധതരം വാഹനങ്ങളുടെ പാർക്കിംഗ് അനുവദിച്ചു കൊണ്ടാണ് ബോർഡുകൾ സ്ഥാപി ച്ചത്. ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ഓട്ടോ-ടാക്സി, ആംബുലൻസ് എന്നിവ പാർക്ക് ചെയ്യാനുള്ള സ്ഥലം ചൂണ്ടിക്കാണിച്ചാണ് ബോർഡുകൾ വച്ചത്. മറ്റിടങ്ങളിൽ നോ പാർക്കിംഗ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ബസ് സ്റ്റാൻഡിന് പിറകിലായി ഇരുചക്ര വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇരിട്ടി റോഡിൽ ഐ.ബി.ക്ക് സമീപത്തായി ഇടതു വശത്തും തലശേരി റോഡിൽ ശിവപുരം റോഡിന് സമീപത്തുമായാണ് കാറുകൾക്കുള്ള പാർക്കിംഗ്.

നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ച സ്ഥലങ്ങളിൽ ബോർഡിന്റെ സമീപത്തു തന്നെ വാഹനങ്ങൾ നിർത്തിയിടുന്നതും മട്ടന്നൂർ നഗരത്തിൽ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞയാഴ്ച വിഷുത്തിരക്കിനിടയിൽ നിയമം ലംഘിച്ച് പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog