പഴവർഗ്ഗങ്ങൾക്ക് തീ പിടിച്ച വില, വില വരും ദിവസങ്ങളിൽ വീണ്ടും ഉയരുമെന്ന് വ്യാപാരികൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 7 April 2022

പഴവർഗ്ഗങ്ങൾക്ക് തീ പിടിച്ച വില, വില വരും ദിവസങ്ങളിൽ വീണ്ടും ഉയരുമെന്ന് വ്യാപാരികൾ

ഒരു കിലോ ചെറുനാരങ്ങക്ക് 180 രൂപ, തണ്ണിമത്തന് 30 ; പഴങ്ങളില്‍ തൊട്ടാല്‍ പൊള്ളും
 
 
 കണ്ണൂർ : രണ്ടാഴ്ച മുന്‍പ് 80 രൂപയായിരുന്ന ഒരു കിലോ ചെറുനാരങ്ങയുടെ വില ഇന്ന് 180 ആണ്. ഒരു കിലോ തണ്ണിമത്തന്‍റെ വില പത്ത് ദിവസത്തിനിടെ 12 രൂപയില്‍ നിന്ന് മുപ്പതിലെത്തി. ഷമാമിന് കിലോക്ക് കൂടിയത് 35 രൂപയാണ്.പൈനാപ്പിളിനും ഓറഞ്ചിനുമൊക്കെ 30 രൂപയുടെ വരെ വര്‍ധനവാണ് രണ്ടാഴ്ചക്കിടയില്‍ ഉണ്ടായത്.

തൊട്ടാല്‍ പൊള്ളുന്ന വിലയെന്ന പ്രയോഗം മാറ്റി കേട്ടാല്‍ പൊള്ളുന്ന വിലയെന്ന് പഴ വര്‍ഗങ്ങളുടെ വിലയെക്കുറിച്ച് വിശേഷിപ്പിച്ചാല്‍ തെറ്റുണ്ടാവില്ല. ഒരു കിലോ പഴവര്‍ഗങ്ങള്‍ക്ക് 50 രൂപ വരെ നിന്ന നില്‍പ്പില്‍ കൂടി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പഴങ്ങള്‍ വരുന്നത് കുറഞ്ഞതുകൊണ്ടാണ് വില ഇങ്ങനെ കൂടുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഉത്സവ സീസണും ഇന്ധന വിലവര്‍ധനവും മറ്റ് കാരണങ്ങളാണ്.
 അമ്പരിപ്പിക്കുന്ന തരത്തിലാണ് ചെറുനാരങ്ങയുടെ വില കയറുന്നത്. രണ്ടാഴ്ചക്കിടെ കൂടിയത് നൂറ് രൂപ, വലിയ ഒരു ചെറുനാരങ്ങക്ക് പത്ത് രൂപയിലധികം കൊടുക്കേണ്ട അവസ്ഥയാണ് മാര്‍ക്കറ്റില്‍.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog