ഓടിക്കൊണ്ടിരുന്ന ഇരു ചക്രവാഹനത്തിന് തീപിടിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 28 April 2022

ഓടിക്കൊണ്ടിരുന്ന ഇരു ചക്രവാഹനത്തിന് തീപിടിച്ചു.

ഇരിട്ടി: ഓടിക്കൊണ്ടിരുന്ന ഇരു ചക്രവാഹനത്തിന് തീപിടിച്ചു. കരിവള്ളൂര്‍ സ്വദേശി പടിഞ്ഞാറേ വീട്ടില്‍ സുനിലിന്റെ ബുള്ളറ്റിനാണ് ഇരിട്ടി പഴയ ബസ് സ്റ്റാന്റിന് സമീപം വെച്ച് തീ പിടിച്ചത്. നാട്ടുകാരുടെ സന്ദര്‍ഭോചിത ഇടപെടലിനെ തുടര്‍ന്ന് തീ അണക്കാനായി.  
വ്യാഴാഴ്ച ഉച്ചക്ക് 2 മണിയോടെ ആയിരുന്നു സംഭവം. ജോലി സംബന്ധമായ ആവശ്യത്തിന് ഇരിട്ടിയില്‍ എത്തിയതായിരുന്നു സുനില്‍. ഇതിനിടയില്‍ ഇരിട്ടി കൃസ്ത്യൻ പള്ളിക്ക് സമീപത്ത് വച്ച് ബുള്ളറ്റിന്റെ മുന്നില്‍ നിന്നും പുകയും തീയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബുള്ളറ്റ് റോഡരികില്‍ നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ നാട്ടുകാരുടെ സഹായത്തോടെ വെള്ളവും മണലും ഉപയോഗിച്ച് തീ കെടുത്തി. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന് ബുള്ളറ്റ് പൂര്‍ണ്ണമായും കത്തി നശിക്കുന്നത് ഒഴിവായി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog