പുസ്തക കണിയൊരുക്കി സമദർശിനി വായനശാല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 15 April 2022

പുസ്തക കണിയൊരുക്കി സമദർശിനി വായനശാലനടുവനാട്: വിഷുപ്പുലരിയിൽ വേറിട്ട കണിയൊരുക്കി നടുവനാട് സമദർശിനി ഗ്രന്ഥാലയം ശ്രദ്ദേയമായി. പുസ്തക പ്രേമികൾക്കായി പുസ്തകങ്ങളാണ് ഇവിടെ കണിയൊരുക്കിയത് .വിഷുക്കൈനീട്ടമായി പുസ്തകങ്ങളും വിതരണം ചെയ്തു.കണികാണുന്നതിന് നിരവധി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ധാരാളം പേർ എത്തിച്ചേർന്നു.
ഗ്രന്ഥാലയം സെക്രട്ടറി കെ ശശി സ്വാഗതം പറഞ്ഞു.
താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്. പ്രസിഡണ്ട് എ കെ രവീന്ദൻ, സുജാത ടീച്ചർ എന്നിവർ ചേർന്ന് വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
നിരവധി പേർ ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ കൈനീട്ടം നൽകി. കെ.വിപിൻ രാജ് നന്ദി പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog