പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ ബിജെപി പ്രവര്‍ത്തകൻ്റെ വീട്ടിൽ റീത്തും ചന്ദനത്തിരികളും കണ്ടെത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 26 April 2022

പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ ബിജെപി പ്രവര്‍ത്തകൻ്റെ വീട്ടിൽ റീത്തും ചന്ദനത്തിരികളും കണ്ടെത്തി

പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ ബിജെപി പ്രവര്‍ത്തകൻ്റെ വീട്ടിൽ റീത്തും ചന്ദനത്തിരികളും കണ്ടെത്തി 

പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ ബിജെപി പ്രവര്‍ത്തകൻ്റെ വീട്ടിൽ റീത്തും ചന്ദനത്തിരികളുംതലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ച് ഭീഷണിയുമായി സിപിഎം. ഗോപാലപ്പേട്ടയിലെ സുമേഷ് എന്ന മണിയുടെ വീട്ടു വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും വെച്ചത്. ഇന്നലെ അർധ രാത്രിയിലാണ് സംഭവം. വീടിന്റെ മുൻഭാഗത്തും പിൻഭാഗത്തും ഓരോ റീത്ത് ആണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നേരത്തെയും കണ്ണൂരിൽ സമാനമായ ഭീഷണി ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം നടത്തിയിട്ടുണ്ട്. സിപിഎം പ്രവർത്തകനായിരുന്ന പുന്നോൽ ഹരിദാസൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ സിപിഎം നേതാക്കൾ പരസ്യമായ ഭീഷണി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റീത്ത് വെച്ചത്. കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ പോപ്പുലർ ഫ്രണ്ട് അക്രമത്തിന് സാദ്ധ്യതയുണ്ടെന്ന റൂറൽ എസ്പിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാലക്കാട്ടെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. പോപ്പുലർ ഫ്രണ്ടിന്റെ അക്രമങ്ങൾക്ക് സംസ്ഥാന വ്യാപകമായി സിപിഎം ആണ് ഒത്താശ ചെയ്യുന്നതെന്ന ആക്ഷേപം നിലനിൽക്കെയാണ് ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ചിരിക്കുന്നത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog