തിരുവത്താഴ സ്മരണയിൽ ക്രൈസ്തവ വിശ്വാസികൾക്ക് ഇന്ന് പെസഹവ്യാഴം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 14 April 2022

തിരുവത്താഴ സ്മരണയിൽ ക്രൈസ്തവ വിശ്വാസികൾക്ക് ഇന്ന് പെസഹവ്യാഴം


തിരുവത്താഴ സ്മരണയിൽ ക്രൈസ്തവർ വ്യാഴാഴ്ച പെസഹാ വ്യാഴം ആചരിക്കും. യേശു തന്റെ ശിഷ്യന്മാരുമൊത്ത് അപ്പവും വീഞ്ഞും പകുത്തുനൽകി വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമ പുതുക്കലുമാണ്‌ ദിനാചരണം. ശിഷ്യന്മാരുടെ കാൽ കഴുകി വിനയത്തിന്റെ മാതൃക സൃഷ്ടിച്ചതിന്റെ സ്മരണയ്ക്കായി ജില്ലയിലെ വിവിധ ക്രൈസ്തവദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും ആരാധനയും നടക്കും.
വീടുകളിൽ അപ്പംമുറിക്കൽ ചടങ്ങുകളും ഉണ്ടാകും. കുരിശുമരണത്തിന്റെ ത്യാഗവും സഹനവും വിളിച്ചോതുന്ന വിശുദ്ധവാരാചരണം പെസഹാവ്യാഴത്തോടെ തീവ്രമാകും. പീഡാനുഭവ സ്മരണകളുണർത്തി വെള്ളിയാഴ്ച ദുഃഖവെള്ളി ആചരണവുമുണ്ടാകും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog