ഇരിക്കൂർ ഗവ:ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റും ജനമൈത്രി പോലിസും ചേർന്ന് ട്രാഫിക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 2 April 2022

ഇരിക്കൂർ ഗവ:ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റും ജനമൈത്രി പോലിസും ചേർന്ന് ട്രാഫിക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.


ശുഭയാത്ര ട്രാഫിക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ഇരിക്കൂർ : ഇരിക്കൂർ ഗവ:ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റും ജനമൈത്രി പോലിസും ചേർന്ന് ട്രാഫിക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ഇരിക്കൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വി.പി സിബീഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. കേഡറ്റുകൾ ട്രാഫിക്ക് നിയമങ്ങൾ പാലിച്ചവർക്ക് മധുരവും പാലിക്കാത്തവർക്ക് ബോധവൽക്കരണ നോട്ടീസും നൽകി. ഏറെ അപകട സാധ്യതയുളള സ്കൂൾ സ്‌റ്റോപ്പിൽ ജി ഗോൾഡിന്റെ സഹകരണത്തോടെ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ നൗഷാദ് കാരോത്തിനെ പി.ടി.എ പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി ആദരിച്ചു. ഹെഡ് മിസ്ട്രസ് വി.സി ശൈലജ, സ്റ്റാഫ് സെക്രട്ടറി ഇ.പി ജയപ്രകാശ് , സി.പി.ഒ വി.വി സുനേഷ്, കെ.പി ഹസീബ് , എ.രതീഷ് എന്നിവർ സംസാരിച്ചു. എ.സി റുബീന,കെ.പി സുനിൽകുമാർ ,പി.വി കാർത്ത്യായനി ,പി.ധന്യ,കെ.കെ ആത്മജ, സി.സുൾഫിക്കർ , കെ.എ അബ്ദുല്ല, ദീപിക, ഇ.സുമേഷ്, പി.അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog