കള്ളപ്രചരണങ്ങൾ കൊണ്ടും അതിക്രമങ്ങൾ കൊണ്ടും കെ.റെയിൽ വിരുദ്ധ സമരത്തെ ഇല്ലാതാക്കാൻ കഴിയില്ല; സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്നതു വരെയും സമരം: എസ് രാജീവൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കള്ളപ്രചരണങ്ങൾ കൊണ്ടും അതിക്രമങ്ങൾ കൊണ്ടും കെ.റെയിൽ വിരുദ്ധ സമരത്തെ ഇല്ലാതാക്കാൻ കഴിയില്ല; സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്നതു വരെയും സമരം: എസ് രാജീവൻ

കെ.റെയിൽ വിരുദ്ധ സമര പ്രവർത്തക യോഗം സംഘടിപ്പിച്ചു.

3.4.22
കണ്ണൂർ


കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.റെയിൽ വിരുദ്ധ സമര പ്രവർത്തക യോഗം കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ യോഗം ഉദ്ഘാടനം ചെയ്തു.
"പാർട്ടി പ്രവർത്തകരെ ഉപയോഗിച്ചും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചും കള്ളപ്രചരണങ്ങൾ നടത്തിയും നഷ്ടപരിഹാരത്തിന്റെ വിഷയമാക്കി മാത്രം അവതരിപ്പിച്ചും പോലീസിനെ ഉപയോഗിച്ച് അതിക്രമങ്ങൾ നടത്തിയും സമരത്തെ ഇല്ലാതാക്കാൻ കഴിയില്ല. വീട്ടമ്മമാർ പോലും സങ്കീർണമായ പദ്ധതി രേഖകളടക്കം വിശദമായി പഠിച്ച് കെ.റെയിൽ അനൂകൂലികളുടെ വാദങ്ങൾ പൊളിച്ചു കൊണ്ടിരിക്കുകയാണ്.സമരത്തിലൂടെ സ്ഫുടം ചെയ്തു വളർന്നു വരുന്ന ഈ മുന്നേറ്റത്തിനു മുന്നിൽ സർക്കാർ മുട്ടുകുത്തിയേ മതിയാവൂ. ഈ പദ്ധതി ഉപേക്ഷിക്കേണ്ടി വരിക തന്നെ ചെയ്യും. " ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ജനകീയ സമിതി ജില്ലാ ചെയർമാൻ എപി ബദറുദ്ദീൻ അധ്യക്ഷനായി. ജില്ലാ കൺവീനർ അഡ്വ.പി.സി വിവേക്, പി.പി.കൃഷ്ണൻ മാസ്റ്റർ, അനൂപ് ജോൺ, ഡോ.ഡി സുരേന്ദ്രനാഥ്, കെ.കെ സുരേന്ദ്രൻ,പി.പി മോഹനൻ , രാമകൃഷ്ണൻ എ, മേരി എബ്രഹാം, ടി.ചന്ദ്രൻ , സി.കെ കരുണാകരൻ, സി.ദിനേന്ദ്രൻ , രാമാനുജൻ വി.എ, കെ.വി ജോയ് , പി.ചന്ദ്രൻ അഡ്വ.സനൂപ് ഇ, രശ്മി രവി തുടങ്ങിയവർ സംസാരിച്ചു. 
എല്ലാ പ്രാദേശീക യൂണിറ്റ് തലങ്ങളിലും സ്ത്രീകളെയും യുവക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് കുടുംബയോഗങ്ങൾ ചേരാനും , പഞ്ചായത്ത് തല സമര പരിപാടികൾക്ക് രൂപം നൽകാനും , പ്രതിഷേധങ്ങളെ വകവെക്കാതെ സർവ്വേ കല്ല് ഇടാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കാനും യോഗം തീരുമാനമെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha