കണ്ടക്കൈ എ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയ്യിൽ :- കണ്ടക്കൈ എ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിനോട് ചേർന്ന് ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉൽഘാടനം കൃഷി ഓഫീസർ എസ് പ്രസാദ് നിർവ്വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീജ ടീച്ചർ, പി ടീ എ പ്രസിഡൻ്റ് ഭാവദാസൻ കെ , പ്രകൃതി കൃഷി പദ്ധതിയുടെ കയരളം ക്ലസ്റ്റർ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ രതീഷ് കണ്ടക്കൈ, സ്കൂൾ അധ്യാപകർ , കൃഷി ഭവൻ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം കണ്ടക്കൈ എ എൽ പി സ്കൂളിലെ കുട്ടി കർഷകരും പങ്കെടുത്തു.സ്കൂളിനോട് ചേർന്നുള്ള പതിനഞ്ച് സെൻ്റ് ഭൂമിയിലാണ് വെണ്ട, വെള്ളരി, പയർ എന്നിവ കൃഷി ചെയ്യുന്നത്.

കൃഷി വകുപ്പിൻ്റെ പച്ചക്കറി വികസന പദ്ധതിയുമായി ബന്ധപ്പെട്ട മാതൃകാ സ്കൂൾ കൃഷി തോട്ടത്തിൽ ഉൾപ്പെടുത്തി കുട്ടി കർഷകർക്ക് പ്രോത്സാഹനം ലഭ്യമാക്കിയിട്ടുണ്ട് .

ശാസ്ത്രീയമായ കാർഷിക രീതികൾ വിദ്യാർത്ഥികളിൽ എത്തിക്കാനും അവരിൽ കാർഷിക അഭിരുചി വളർത്താനും ഉദ്ദേശിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഹരിത കഷായം, മത്തി കഷായം എന്നിവ ഉപയോഗിച്ചാണ് കൃഷി.ആദ്യം നന്നായി കുമ്മായം ഇട്ടു നിലം ഒരുക്കിയിട്ടുണ്ട്.വളമായി കാലി വളവും , പിണ്ണാക്കും കൊടുക്കുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha