മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം: നാല് പേർ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം: നാല് പേർ അറസ്റ്റിൽ


മയ്യഴി: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറുകയും ചോദ്യം ചെയ്ത സുഹൃത്തിനെ മർദ്ദിക്കുകയും ചെയ്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമ പ്രവർത്തക കണ്ണൂർ മാട്ടൂൽ പഴയങ്ങാടിയിലെ ഇ.വി. ആൻസി വിനിഷയോട് അപമര്യാദയായി പെരുമാറിയ ഓർക്കാട്ടേരി, ഏറാമല സ്വദേശികളായ മിഥുൻലാൽ (26), പടിഞ്ഞാറെ പുതിയോട്ടിൽ എം.പി. നിഖിൽ നാഥ് (24), കെ.കെ. വൈശാഖ് (28), കെ.കെ. നിഖിൽ (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച രാത്രി മാഹി പാറക്കൽ ഐ.ബി.പി. പെട്രോൾ പമ്പിലാണ് സംഭവം. ഏറണാകുളത്ത് പോകുന്നതിനിടെ ഇന്ധനം നിറക്കാൻ സുഹൃത്തിനോടൊപ്പം എത്തിയതായിരുന്നു ആൻസി വിനിഷ. മറ്റൊരു കാറിലെത്തിയ അഞ്ചംഗ സംഘമാണ് ഇവരോട് അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകയുടെ സുഹൃത്ത് ഷിഗിലിനെ സംഘം മർദ്ദിക്കുകയും ഭീഷണിപ്പെടുത്തകയും ചെയ്തു. അഞ്ചംഗ സംഘത്തിലെ ഒരാൾ പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ടു.

മാഹി എസ്.ഐ. ഇ.കെ. രാധാകൃഷ്ണൻ, എ.എസ്.ഐ സതീശൻ, ക്രൈം സ്വകാഡ് അംഗം സി.വി. ശ്രീജേഷ്, കോൺസ്റ്റബിൾ സന്തോഷ് കുമാർ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മാഹി കോടതി പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു. ഇവർ യാത്ര ചെയ്ത കാറും പോലീസ് കസ്റ്റടിയിലെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha