സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി: ഇരിട്ടി എക്സൈസ് റെയിഞ്ചിന്റെ നേതൃത്വത്തിൽ ആറളം ഫാം ഒൻപതാം ബ്ലോക്കിലെ കുടുംബശ്രീ ബാലസംഭ വോളിബോൾ ടീമിന് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. വിമുക്തി ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരിയെന്ന വിപത്തിനെതിരെ ചെറുത്ത് നിൽപ്പിനായി യുവാക്കളെ കായികരംഗത്തേക്ക് കൊണ്ടുവരിക എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു വോളിബോൾ കിറ്റുകൾ വിതരണം ചെയ്തത്. ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സി. രജിത് വോളിബോൾ കിറ്റ് ടീം ക്യാപ്റ്റൻ കെ.എൻ. അനന്ദുവിന് കൈമാറി. പരിപാടിയിൽ വാർഡ് മെമ്പർ മിനി ദിനേശൻ, ആനിമേറ്റർ മാരായ എം.കെ. മഞ്ജു, കെ.കെ. ബിന്ദു, സി.കെ. സിനി, പി.ആർ. മിനി, പി. ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. ബിജു, കെ.പി. സനേഷ്, പി.കെ. സജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha