വിനോദസഞ്ചാര വകുപ്പും കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് കയാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഏപ്രില്‍ 24ന് പറശ്ശിനിക്കടവ് മുതല്‍ അഴീക്കല്‍ പോര്‍ട്ട് വരെയാണ് കയാക്കത്തോണ്‍ നടക്കുക. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആണ്‍, പെണ്‍, മിക്സഡ് വിഭാഗങ്ങളിലായി സിംഗ്ള്‍, ഡബിള്‍സ് മത്സരങ്ങളാണ് ഉണ്ടാവുക. സിംഗിളില്‍ ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയുമാണ്. ഡബിള്‍സില്‍ 50,000 രൂപയും 30,000 രൂപയുമാണ് യഥാക്രമം സമ്മാനത്തുക. പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനലില്‍നിന്ന് രാവിലെ ഏഴിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. 10.8 കിലോമീറ്ററാണ് ​ആകെ ദൂരം. https://dtpckannur.com/kayakathon എന്ന ലിങ്ക് വഴി കയാക്കിംഗ് മത്സരത്തില്‍ പ​ങ്കെടുക്കാം. 1000 രൂപയാണ് രജിസ്ട്രേഷന്‍ ഫീ. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് മത്സരിക്കാനാവുക. ജലസാഹസിക ടൂറിസം രംഗത്ത് അനന്തമായ സാധ്യതകളാണ് കേരളത്തിനുള്ളതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 'കേരളത്തിന്‍റെ പ്രിയപ്പെട്ട സാഹസിക വിനോദസഞ്ചരമായി കയാക്കിംഗ് മാറിക്കഴിഞ്ഞു. സ്കൂബാ ഡൈവിങ്, പരാസെയ്ലിംഗ്, കയാക്കിംഗ് തുടങ്ങിയ സാഹസിക ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് വിനോദ സഞ്ചാര വകുപ്പ്' -മന്ത്രി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha