എസ്.ഡി.പി.ഐ മട്ടന്നൂരിൽ പ്രതിഷേധ പ്രകടനം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നുർ: 
ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ്ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.  
വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് സംഘപരിവാരം രാജ്യവ്യാപകമായ കലാപം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ലൗ ജിഹാദിലും ഹിജാബിലും ഹലാല്‍ വിവാദത്തിലുമായി ശക്തിപ്രാപിച്ച വംശീയ അക്രമങ്ങള്‍ രാമനവമി ആഘോഷങ്ങളോടെ അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഒന്നിനു പുറകേ മറ്റൊന്ന് എന്ന തരത്തില്‍ വിവാദങ്ങളും വിദ്വേഷങ്ങളും ആളിക്കത്തിച്ച് ആയുധങ്ങളുമായി അക്രമികള്‍ ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും വീടുകളും അക്രമിക്കുകയാണ്. സ്ത്രീകളുടെ മാനം കവര്‍ന്നെടുക്കാന്‍ സന്യാസ വേഷം ധരിച്ചവര്‍ പോലും ആഹ്വാനം ചെയ്യുന്നു. ഭരണകൂടവും നിയമപാലകരും നീതി പീഠങ്ങളും പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളും മൗനമവലംബിക്കുന്നത് അക്രമികള്‍ക്ക് പ്രോല്‍സാഹനമായി മാറുന്നു. ഈ ഗുരുതരമായ സാമൂഹിക- രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമാധാനത്തിനുമായി ഒറ്റക്കെട്ടായി അക്രമികള്‍ക്കെതിരേ ജനകീയ പ്രതിരോധത്തിന് പൊതുസമൂഹം തയ്യാറാവണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
 പ്രകടനത്തിന്‌ മണ്ഡലം പ്രസിഡന്റ് സദഖത്ത് നീർവേലി, സെക്രട്ടറി മുനീർ ശിവപുരം, മുനിസിപ്പൽ പ്രസിഡന്റ് ഷംസുദ്ദീൻ കയനി, ശംസുദ്ധീൻ കൂടാളി, ഷറഫുദ്ധീൻ ശിവപുരം 
എന്നിവർ നേതൃത്വം നൽകി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha