കള്ള ബില്ലുണ്ടാക്കി 80 കോടിയുടെ വെട്ടിപ്പ്; കൈരളി ടിഎംടി സ്റ്റീൽ ബാർസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്ത് അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കള്ള ബില്ലുണ്ടാക്കി 85 കോടിയുടെ വെട്ടിപ്പ്; കൈരളി ടിഎംടി സ്റ്റീൽ ബാർസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്ത് അറസ്റ്റിൽ





വ്യാജ ബില്ലുണ്ടാക്കി കോടികളുടെ നികുതി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൈരളി ടിഎംടി സ്റ്റീല്‍ ബാര്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍. 85 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് ഡിജിജിഐയാണ് ഹുമയൂണ്‍ കള്ളിയത്തിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. 85 കോടിയാണ് വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത് എങ്കിലും തട്ടിപ്പ് നൂറ് കോടി കടക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിജിജിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ട് മാസത്തിനിടെ കമ്പനിയുടെ പത്തിടങ്ങളിലായാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കമ്പനിയുടെ രണ്ട് സഹോദര സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. സ്റ്റീല്‍ വ്യവസായത്തില്‍ 125 വര്‍ഷത്തിലേറെ നീണ്ട പാരമ്പര്യമാണ് കൈരളി ടിഎംടി സ്റ്റീല്‍ ബാര്‍സിന് ഉള്ളത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha