മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി കേന്ദ്രം: ലിറ്ററിന് 22 രൂപ കൂട്ടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 3 April 2022

മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി കേന്ദ്രം: ലിറ്ററിന് 22 രൂപ കൂട്ടിപെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിന്‌ പിന്നാലെ മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ. മണ്ണെണ്ണയ്‌ക്ക്‌ ലിറ്ററിന്‌ 22 രൂപയാണ്‌ കൂട്ടിയത്‌. സംസ്ഥാനത്ത്‌ 59 രൂപയ്‌ക്കാണ്‌ ഒരു ലിറ്റർ മണ്ണെണ്ണ നൽകുന്നത്‌. ഇത്‌ 81 രൂപയായി ഉയരും. ഈ വർഷത്തെ ആദ്യ ക്വാർട്ടറിലെ (ഏപ്രിൽ, മെയ്‌, ജൂൺ) പൊതുവിതരണത്തിനുള്ള മണ്ണെണ്ണ വിലയാണ്‌ കുത്തനെ കൂട്ടിയത്‌.

വില വർധനയ്‌ക്ക്‌ പിന്നാലെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചു. 40 ശതമാനം വിഹിതമാണ്‌ വെട്ടിക്കുറച്ചത്‌. നിലവിൽ 2021-2022ൽ 6480 കിലോ ലിറ്ററായിരുന്നു സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം. ഇത്‌ ഈ ക്വാർട്ടറിൽ 3888 കിലോലിറ്ററായി കുറച്ചു. മണ്ണെണ്ണയ്‌ക്ക്‌ കഴിഞ്ഞ ഫെബ്രുവരി രണ്ട്‌ മുതൽ അഞ്ച്‌ ശതമാനം അടിസ്ഥാന കസ്‌റ്റംസ്‌ ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നു. ഇതാണ്‌ ഈ ക്വാർട്ടറിലെ വലിയ വില വർധനവിന്‌ കാരണം.
കഴിഞ്ഞ ഫെബ്രുവരിയിൽ മണ്ണെണ്ണ വില ലിറ്ററിന്‌ എട്ട്‌ രൂപ കൂട്ടിയിരുന്നു. എന്നാൽ സംസ്ഥാനം നേരത്തെ മണ്ണെണ്ണ സ്‌റ്റോക്ക്‌ ചെയ്‌തിരുന്നതിനാൽ വർധിച്ച വില ഗുണഭോക്താക്കളിൽനിന്ന്‌ ഈടാക്കിയിരുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായാണ്‌ മണ്ണെണ്ണയുടെ വില ഇരട്ടിയായി കൂട്ടിയത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog