ഹെൽത്തിയോ 2022’; പേരാവൂർ സൈറസ് ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്യാമ്പ് ഉദ്‌ഘാടനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 13 April 2022

ഹെൽത്തിയോ 2022’; പേരാവൂർ സൈറസ് ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്യാമ്പ് ഉദ്‌ഘാടനം

ഹെൽത്തിയോ 2022’; പേരാവൂർ സൈറസ് ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്യാമ്പ് ഉദ്‌ഘാടനംതെറ്റുവഴി: പേരാവൂർ സൈറസ് ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്യാമ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം തെറ്റുവഴി കൃപാഭവനിൽ നടന്ന പരിപാടിയിൽ പേരാവൂർ മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. ഏപ്രിൽ 13 മുതൽ മെയ് 5 വരെ കണ്ണൂർ ജില്ലയിലെ ആറ് അഗതിമന്ദിരങ്ങളിലായി സംഘടിപ്പിക്കുന്ന ക്യാമ്പിലൂടെ എ ബി ഒ ബ്ലഡ് ഗ്രൂപ്പ് ഗ്രൂപ്പിങ് ക്യാമ്പും ജീവിതശൈലി ബോധവൽക്കരണ ക്ലാസും നടത്തും. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ അധ്യക്ഷത വഹിച്ച ഉദ്‌ഘാടന ചടങ്ങിൽ ജയപ്രകാശ് കുട്ട, ടിൻറു ജിമ്മി, കൃപാഭവൻ മാനേജിങ് ഡയറക്ടർ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വാർധക്യ രോഗവും വ്യക്തിശുചിത്വവും എന്ന വിഷയത്തിൽ ഡോ. ആൻ മരിയ ക്ലാസ്സ് നയിച്ചു. മെൽന സെബാസ്റ്റ്യൻ, നിമ്മി തോമസ് തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog