പദ്ധതി നിർവഹണത്തിൽ ചരിത്രനേട്ടം കൈവരിച്ച് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌,2021"22 സാമ്പത്തിക വർഷത്തിൽ അൻപത് കോടി രൂപയുടെ വികസനമാണ് നടന്നത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച നേട്ടം കൈവരിച്ച്  ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌


ഇരിക്കൂർ :2021"22 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച്‌ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌.

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.
14490 കുടുംബങ്ങൾക്ക് തൊഴിൽ നൽകി 2600 കുടുംബങ്ങൾക്ക് നൂറ് ദിന തൊഴിലും നാല് കുടുംബങ്ങൾക് 200 ദിന തൊഴിലും ഇത്‌ വഴി ലഭ്യമായി.
ആകെ തൊഴിൽ ദിനം 70039ആയി  ഉയരുകയും ചെയ്തു

സുഭിക്ഷ കേരളം പദ്ധതി ഉൾപ്പെടുത്തി ആട്ടിൻകൂട്, കോഴിക്കൂട്, തീറ്റപുല്ല് കൃഷി,ജലസേചന പദ്ധതി തുടങ്ങി വിവിധ പദ്ധതികൾ നടപ്പിലാക്കി.
ഉളിക്കൽ പഞ്ചായത്തിൽ രണ്ട് അംഗനവാടികളുടെ നിർമാണം ആരംഭിച്ചു

മലപ്പട്ടം ഗ്രാമപഞ്ചായത്ത്‌ കിച്ചൻ ഷെഡ് ടെണ്ടർ നടപടി ആരംഭിച്ചു

എരുവേശി പഞ്ചായത്തിൽ അൻപതും പയ്യാവൂർ പഞ്ചായത്തിൽ ഇരുപത്തിയഞ്ചും തടയണകൾ നിർമ്മിച്ചു നൽകി.


ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലായി 191റോഡുകൾ കോൺഗ്രീറ്റ് ചെയ്തു. പടിയൂർ പഞ്ചായത്തിൽ ഒരു കോടി രൂപ ചിലവിൽ ദുരന്തപുനരധിവാസ കേന്ദ്രം നിർമിക്കാൻ നടപടികൾ പുരോഗമിച്ചു.
ബ്ലോക്ക് തലങ്ങളിലെ പുഴയോരങ്ങളിൽ മുളന്തയ് നട്ടുപിടിപ്പിച്ചു വനം കൃഷി വകുപ്പുമായി സഹകരിച്ചായിരുന്നു ഈ പദ്ധതിയും നടപ്പിലാക്കിയത്.


റിപ്പോർട്ട്
ടി കെ നാസിം 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha