20 ലക്ഷം പേർക്ക് ജോലി - തൊഴിൽരഹിതരുടെ വാർഡ് തല കണക്കെടുക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

20 ലക്ഷം പേർക്ക് ജോലി - തൊഴിൽരഹിതരുടെ വാർഡ് തല കണക്കെടുക്കും



ഓരോ തദ്ദേശഭരണ പ്രദേശത്തുള്ള തൊഴിലന്വേഷകരുടെ എണ്ണം വാർഡ് അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തുന്നു. 2026 നകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിൻ്റെ ഭാഗമായാണ് ഇത്. സർക്കാർ ജോലിയാണ് മാന്യമായ തൊഴിൽ എന്ന സങ്കല്പം മാറ്റി ഓരോരുത്തരുടെയും അറിവും നൈപുണ്യവും പ്രയോജനപ്പെടുത്തി തൊഴിൽ നൽകുകയാണ് ലക്ഷ്യം. 20 ലക്ഷം പേർക്ക് തൊഴിൽ നൽകണമെന്ന ലക്ഷ്യത്തോടെ സർക്കാർ കേരള നോളജ് ഇക്കോണമി മിഷൻ രൂപവത്കരിച്ചിരുന്നു തൊഴിലന്വേഷകർക്കും ദാതാക്കൾക്കും ഒരേ ഇടത്തിൽ കേന്ദ്രീകരിക്കാൻ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻറ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്ഫോമിൽ തൊഴിൽ തേടുന്നവരുടെയും ദാതാക്കളെയും ചേർക്കാനാണ് "എൻ്റെ തൊഴിൽ എൻ്റെ അഭിമാനം "എന്ന പ്രചരണം, ഇത് മെയ് എട്ടിന് തുടങ്ങും. 18 നും 59 നും ഇടയിലുള്ള അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ വിവരങ്ങളാണ് വീടുകയറി ശേഖരിക്കുക, ആദ്യഘട്ടമായി അടുത്ത ഒരു വർഷം 10 ലക്ഷം പേരെ ചെയ്യിപ്പിക്കും. ഇക്കാര്യത്തിൽ കുടുംബശ്രീ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കും. എട്ടു മുതൽ 15 വരെയാണ് മൊബൈൽ ആപ്പു വഴിയുള്ള വിവരശേഖരണം. കേരള നോളജ് ഇക്കോണമി മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി പ്രചരണ പരിപാടിയുടെയും സർവേയുടേയും മാർഗ്ഗരേഖ തയ്യാറായതായി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.





Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha