കണ്ണൂരിൽ 16 വയസ്സുകാരി ഗർഭിണി; 14 വയസ്സുകാരനെതിരെ കേസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 20 April 2022

കണ്ണൂരിൽ 16 വയസ്സുകാരി ഗർഭിണി; 14 വയസ്സുകാരനെതിരെ കേസ്

കണ്ണൂർ: എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസ്സുകാരനെതിരെ കേസ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. സ്ഥിരമായി വീട്ടിൽ വരുമായിരുന്ന 14 വയസ്സുകാരൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. വയറുവേദനയെ തുടർന്നു പെൺകുട്ടിക്കു ചികിത്സ തേടിയപ്പോഴാണു ഗർഭിണിയായ വിവരം അറിഞ്ഞത്. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞതായി പരാതിയിലുണ്ട്.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog