കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പത്ത് കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉൾപ്പെടെ 12 'കണ്ണൂർ ബ്രാൻഡ്' മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 13 April 2022

കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പത്ത് കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉൾപ്പെടെ 12 'കണ്ണൂർ ബ്രാൻഡ്' മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി.

കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പത്ത് കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉൾപ്പെടെ 12 'കണ്ണൂർ ബ്രാൻഡ്' മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ  വിപണിയിലിറക്കി. 

ആറളം പട്ടികവർഗ മേഖലയിൽ നിന്നുള്ള എൽഇഡി ബൾബ്, നാല് വിധം ചിപ്സുകൾ, ആറ് വിധം അച്ചാറുകൾ, പായസം മിക്സ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ് വിപണിയിലിറക്കിയത്. ഇതിൽ തന്നെ ആറളം പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള യുവാക്കൾ നിർമ്മിച്ച എൽഇഡി ബൾബ് ഏറെ ശ്രദ്ധേയമാണ്.

ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ള വിപണന സാധ്യതയും വിശ്വാസ്യതയും കുടുംബശ്രീ ഉൽപ്പന്നങ്ങൾക്കുണ്ട്. കൂടുതൽ മികവുറ്റ, ലോകോത്തര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ തുടർന്നും വിപണിയിലിറക്കുവാൻ കുടുംബശ്രീക്ക് സാധിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog