കുന്നോത്തുപറമ്പിൽ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം UDFന് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Sunday, 6 March 2022

കുന്നോത്തുപറമ്പിൽ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം UDFന്പാനൂർ:കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം യു.ഡി.എഫിന് ലഭിച്ചു. പതിമൂന്നാം വാർഡ് മെമ്പറും,പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയുമായ പി.കെ.മുഹമ്മദലിയെയാണ് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇടത് മുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നേടാനായത് യു.ഡി.എഫിന് മികച്ച നേട്ടമായി മാറി.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പദവി ലഭിച്ച വാർത്ത പുറത്ത് വന്നയുടൻ മുഹമ്മദലിക്ക് മുസ്ലിം ലീഗ് നേതാക്കളും, പ്രവർത്തകരും സ്വീകരണം നൽകി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് മഹമൂദ് കൊമ്പൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ പി പി എ ഹമീദ്, വൈസ് പ്രസിഡൻ്റ് ആർ.അബ്ദുല്ല മാസ്റ്റർ, കളത്തിൽ സൂപ്പി ഹാജി, യൂസഫ് ഹാജി കൈവേലിക്കൽ,
അബ്ദുല്ല പൂതങ്കോട്,കല്ലിങ്ങ കുഞ്ഞമ്മദ് ഹാജി, കളപ്പുര മുഹമ്മദലി, മീത്തൽ മുഹമ്മദ്, യു.ഷാഫി,അനസ് കുട്ടക്കെട്ടിൽ,കെ.മുനാസ്
കെ.യൂസഫ് എന്നിവർ പ്രസംഗിച്ചു

ഒഴിവ് വന്ന വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് എട്ടാം വാർഡ് മെമ്പർ സി.പി.എമ്മിലെ എൻ.പി അനിത തെരഞ്ഞെടുക്കപ്പെട്ടു


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog