കണ്ണൂരിൽ അതിഥി തൊഴിലാളികൾക്കുള്ള ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 31 March 2022

കണ്ണൂരിൽ അതിഥി തൊഴിലാളികൾക്കുള്ള ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

കണ്ണൂരിൽ അതിഥി തൊഴിലാളികൾക്കുള്ള ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു


കണ്ണൂർ : അതിഥി തൊഴിലാളികൾക്കുള്ള ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സർക്കാർ ആശുപത്രികളിലും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭിക്കും. തൊഴിലിടങ്ങളിലുണ്ടാകുന്ന അപകട മരണത്തിന് രണ്ടു ലക്ഷം രൂപയും സ്ത്രീതൊഴിലാളികൾക്ക് പ്രസവാനുകൂല്യം, തൊഴിലാളികളുടെ മക്കൾക്ക് പഠനാനുകൂല്യവും നൽകുന്നുണ്ട്‌.

 അതിഥി തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പാർപ്പിട പദ്ധതിയാണ് അപ്നാഘർ. ഇതിനുപുറമെ ആലയ് പദ്ധതിയും നടപ്പാക്കുന്നു. അതിഥി തൊഴിലാളികൾക്ക് 6.5 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഫ്ലോർ ഏരിയയും പൊതുവരാന്തയും ശുചിമുറിയും ഉൾപ്പെടെ മെച്ചപ്പെട്ട താമസസൗകര്യം ഉറപ്പാക്കുന്നതാണ് ആലയ് പദ്ധതി. ലേബർ കമീഷണർ തയ്യാറാക്കിയ സോഫ്റ്റ് വെയർ പോർട്ടൽ മുഖേന കെട്ടിട ഉടമകൾക്ക് അവരുടെ കെട്ടിട വിവരങ്ങൾ പ്രസിദ്ധീകരിക്കാവുന്നതും പോർട്ടലിൽ പ്രവേശിച്ച്‌ അതിഥി തൊഴിലാളികൾക്ക് കെട്ടിടങ്ങൾ തെരഞ്ഞെടുക്കാവുന്ന തരത്തിലുമാണ് പോർട്ടൽ സജ്ജീകരിച്ചത്‌. ഫെസിലിറ്റേഷൻ സെന്റർ വഴി അതിഥിതൊഴിലാളികൾക്ക്‌ ഇത്തരം വിവരങ്ങൾ ലഭിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ , ജില്ലാ ലേബർ ഓഫീസർ കെ.എ. ഷാജു, ടി.സി.വി രജിത്ത്, സി.ഐ.ടി.യു ജില്ലാ ട്രഷറർ അരക്കൻ ബാലൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ ജോസ് ജോർജ് പ്ലാത്തോട്ടം, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, എസ്.ടി.യു ജില്ലാ പ്രസിഡന്റ്‌ എം.എ. കരീം, ബി.എം.എസ് ജില്ലാ സെക്രട്ടറി വേണുഗോപാൽ എന്നിവർ സംസാരിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog