വനിതാ ദിനാചരണം സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 9 March 2022

വനിതാ ദിനാചരണം സംഘടിപ്പിച്ചു

വനിതാ ദിനാചരണം സംഘടിപ്പിച്ചു

അന്താരാഷ്ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ ദിനാചരണം കലക്ട്രേറ്റ് ആംഫി തിയറ്ററിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. വിവേചനങ്ങൾ ഇല്ലാത്ത സമൂഹം ഉണ്ടാകാൻ എല്ലാവരും പ്രയത്‌നിക്കണമെന്ന് എന്ന് ജില്ലാ കലക്ടർ പറഞ്ഞു. നല്ലൊരു നാളേയ്ക്കായ് സുസ്ഥിര ലിംഗ സമത്വം ഇന്നേ' എന്ന പ്രമേയത്തിലാണ് പരിപാടി അവതരിപ്പിച്ചത്. 
കലാപരിപാടികൾ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളേയും കുട്ടികളെ ആദരിക്കൽ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഫ്‌ളാഷ് മൊബ് എന്നിവയും നടത്തി.
കായിക രംഗത്ത് മികവ് തെളിയിച്ചതിന് പി വി ലതിക, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം സാധ്യമാക്കിയ റഷീദ മേലാട്ട്, സാഹചര്യം അതിജീവിച്ച് ജീവിതവിജയം നേടിയ എ ശ്രീദേവി, സാമൂഹ്യ സേവനരംഗത്ത് മികച്ച സംഭാവന നൽകിയ യു പി വി യശോദ, വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക രംഗത്തെ സംഭാവനകൾ പരിഗണിച്ച് യു പി വി സുധ എന്നീ വനിതകളേയും ഉജ്വല ബാല്യം 2020 അവാർഡ് നേടിയ കെ വി മെസ്‌ന, സുജേത സതീഷ് , അദ്വെത് എസ് പവിത്രൻ എന്നീ വിദ്യാർത്ഥികളെയും ആദരിച്ചു.

തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്‌സി അധ്യക്ഷയായി. ജില്ലാ വനിത ശിശു വികസന ഓഫീസർ പി ഡീന ഭരതൻ, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പി നസീമ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ പി സുലജ, ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ ടി സതി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ വി രജിഷ, ശിശു വികസന പദ്ധതി ഓഫീസർ ശോഭ കുമാരി, കണ്ണൂർ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് പി കെ ശിവദാസൻ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog