കൊട്ടിയൂരില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന് വനംവകുപ്പ് അധികൃതര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ 
കണ്ണൂര്‍ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആയുധധാരികളായ മൂന്നംഗ സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മൊയ്തീന്‍ എന്നയാള്‍ സംഘത്തിലുണ്ടെന്നാണ് സ്ഥിരീകരണം.
രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മേലെ പാല്‍ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകള്‍ നടന്ന് പോകുന്നത് വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേളകം പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha