ചാലോട് എടയന്നൂരിൽ ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് അപകടം, പത്തോളം പേർക്ക് പരിക്ക്,

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എടയന്നൂരിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പന്ത്രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ധനലക്ഷ്മി ബസും മൈസൂരിൽ നിന്നും ചാലോട് ഭാഗത്തേക്ക് വരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ ബാങ്കിൻ്റെയും വീടിൻ്റെയും മതിലുകൾ ഇടിച്ച് തകർത്തു.


ചികിത്സയിൽ കഴിയുന്നവരുടെ പേര് വിവരങ്ങൾ 
മാനന്തവാടി സ്വദേശിനി ഡിന റോസ്(45)
തോട്ടട സ്വദേശിനി ദിയ( 18)
കൂടാളി സ്വദേശിനി ജോസ്ന (19)
എളയാവൂർ സ്വദേശിനി രശ്മി (32) ധർമ്മശാല സ്വദേശിനി മേരികുട്ടി (53)
കടമ്പൂർ സ്വദേശിനി അവന്തിക (20)
മുട്ടന്നൂർ സ്വദേശിനി സന്മയ(20)
മുഴപ്പിലങ്ങാട് സ്വദേശിനി സോജന (19)
ചാലോട് സ്വദേശി ഷിംജിത്ത് (26) എന്നിവർക്കാൻ പരിക്കേറ്റത്.

പരിക്കേറ്റവരെ എ കെ ജി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha