ഇരിക്കൂർ പാറ്റക്കലിൽ കുടിവെള്ളം കിട്ടാകനി : ജനങ്ങൾ ദുരിതത്തിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 25 March 2022

ഇരിക്കൂർ പാറ്റക്കലിൽ കുടിവെള്ളം കിട്ടാകനി : ജനങ്ങൾ ദുരിതത്തിൽ
ഇരിക്കൂർ : വേനൽ കടുത്തതോടെ ഇരിക്കൂർ പാറ്റക്കൽ ഭാഗങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. പടിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായിരിക്കുകയാണ്.  


ചിത്രം : പടിയൂർ പഞ്ചായത്തിൽ സ്ഥാപിച്ച കുടിവെള്ള ടാങ്ക് വെള്ളം ശേഖരിച്ച് വെക്കാനുള്ള വാട്ടർ ടാങ്ക് പഞ്ചായത്ത് അധികൃതർ മുന്നേ സ്ഥാപിച്ചിരുന്നുവെങ്കിലും ഇത് വരെ ജലവിതരണം ആരംഭിക്കാത്തത് ജലക്ഷാമം രൂക്ഷമാകാൻ കാരണമായി. അധിക കിണറുകളിലും വെള്ളം വറ്റിയതിനാൽ പ്രദേശവാസികൾ മീറ്ററുകൾ നടന്നു പോയിട്ടാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഇതിൽ പലരും ഭീമമായ പൈസ ചിലവിട്ടാണ് കുടിവെള്ള വാഹനങ്ങളിൽ നിന്ന് വെള്ളം വാങ്ങുന്നത്. പ്രശ്ന പരിഹാരത്തിന് ബദ്ധപ്പെട്ട വാർഡ് മെമ്പർമാരേയും അധികാരികളേയും അറിയിച്ചെങ്കിലും ഉചിതമായ നടപടി ഇത് വരേയും ഉണ്ടായിട്ടില്ല. ജനപ്രതിനിധികളെ ഫോൺ വിളിച്ചാൽ ഫോൺ എടുക്കാൻ പോലും തയാറാകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപെടുന്നു. 

 ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് പ്രദേശവാസികൾ അധികാരികളോട് ആവശ്യപ്പെട്ടു.

 ജല ജീവൻ പദ്ധതി മുഖേന 9 വാർഡുകളിലായി 1600 ഉപയോക്താക്കൾക്ക് കണക്ഷൻ നൽകിയിട്ടുണ്ടെന്നും ഏപ്രിൽ മാസത്തോടുകൂടി പഞ്ചായത്തിലെ മുഴുവൻ ഉപയോക്താക്കൾക്കും ജല ജീവൻ പദ്ധതി, നീർത്തട പദ്ധതി മുഖേന കണക്ഷൻ നൽകുമെന്നും അതിനുള്ള ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

റിപ്പോർട്ടർ
മുഹ്സിൻ ഇരിക്കൂർ 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog