ഇരിക്കൂർ : ഇരിക്കൂർ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ എന്റെ കേരളം ചിത്ര പ്രദർശനം സംഘടിപ്പിച്ചു. വിവിധ മീഡിയകളിൽ കുട്ടികൾ വരച്ച അമ്പതിലേറെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
പ്രമുഖ ടെലിവിഷൻ അവതാരകനും കുരുക്ഷേത്ര സ്കൂൾ ഓഫ് ആർട്സ് ഫാക്കൽറ്റിയുമായ അഖിൽ രാജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.സി ശൈലജ അധ്യക്ഷതവഹിച്ചു. ഏ.സി റുബീന, ഇ.പി ജയപ്രകാശ്, ടി.സുനിൽകുമാർ, കെ.പി സുനിൽകുമാർ , പി.കെ ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. കോഡിനേറ്റർ വി.സി.സീമ സ്വാഗതവും ഗീതിക വർമ്മ നന്ദിയും പറഞ്ഞു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു