ചൂട് കാലം : പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പഴച്ചാറുകൾ! - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 20 March 2022

ചൂട് കാലം : പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പഴച്ചാറുകൾ!

ചൂട് കാലം : പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പഴച്ചാറുകൾ!


പഴങ്ങളും പഴച്ചാറുകളും പച്ചക്കറികളും ഉൾപ്പെടുന്ന ഡയറ്റാണ് ഡിറ്റോക്സ്. വിഷാംശങ്ങളെ പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഡയറ്റിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. ഇതിലുൾപ്പെടുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ധാരാളം ധാതുലവണങ്ങൾ അടങ്ങിയിട്ടുണ്ട്.

ഇക്കാരണത്താൽ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി നല്ലൊരളവിൽ വർദ്ധിക്കും. ക്ഷീണം മാറി ശരീരത്തിന് ഉന്മേഷം ലഭിക്കും. എന്നാൽ ചില ദോഷങ്ങളും ഇതിനുണ്ട്. ശരീരത്തിന് ആവശ്യമുള്ള ഊർജം കൃത്യമായി ലഭിക്കുന്നില്ല എന്നതാണ് പ്രധാന പോരായ്മ. ഇതിനാൽ തുടർച്ചയായി ഈ ഡയറ്റ് പിന്തുടരാനും കഴിയില്ല.രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയർത്താനും താഴ്‌ത്താനും സാധ്യതയുള്ളതിനാൽ പ്രമേഹ രോഗികൾ ഡിറ്റോക്സ് ഡയറ്റ് എടുക്കാതിരിക്കുന്നതാണ് നല്ലത്. അലർജിയുള്ളവർക്ക് ഡിറ്റോക്സ് ഡയറ്റ് ഉചിതമല്ല. പനി, ജലദോഷം എന്നിവയുള്ളപ്പോൾ ഡിറ്റോക്സ് ഡയറ്റ് ഒഴിവാക്കുക.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog