ഉൽപാദന ആരോഗ്യ മേഖലകൾക്കു പ്രാധാന്യം നൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി: ഉൽപാദന ആരോഗ്യ മേഖലകൾക്കു പ്രാധാന്യം നൽകി, തൊഴിലുറപ്പു പദ്ധതിയിൽ 60 കോടിയും വകയിരുത്തി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 2022- 23 വർഷത്തേക്കുള്ള ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസി.നജീദ സാദിഖ് ആണ് അവതരിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. വേലയായുധൻ അധ്യക്ഷത വഹിച്ചു.
70,99,18597 കോടി രൂപ വരവും 70,4828626 ചിലവും പ്രതീക്ഷിക്കുന്ന ഉൽപാദന, ആരോഗ്യ മേഖലകൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഹരിത ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. ശുചിത്വ മേഖലയിൽ നിർമ്മലം പദ്ധതി, നെൽവയൽ സംരക്ഷണത്തിനു ഉൽപാദന വർദ്ധനവിനും പൊൻ കതിർ പദ്ധതി, തൊഴിലുറപ്പു തൊഴിലാളികൾക്കു പരിശീലന പരിപാടിയായി സമഗ്ര പദ്ധതി, കീഴ്പ്പള്ളി ഡയാലിസിസ് കേന്ദ്രത്തിൽ നവജീവൻ പദ്ധതി, ടൂറിസം വികസനത്തിനായി ആരണ്യ ദർശൻ പദ്ധതി, പാർപ്പിട മേഖലയിൽ ഗൃഹ നിർമാണത്തിന് ലൈഫ് പി എം എ വൈ പദ്ധതി, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ 60 കോടിയും വകയിരുത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്.
സണ്ണി ജോസഫ് എം എൽ എ, പായം പഞ്ചായത്ത് പ്രസി.പി രജനി, അയ്യൻകുന്ന് പഞ്ചായത്ത് പ്രസി. കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, ബ്ലോക്ക് സെക്രട്ടറി കെ. എം. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha