ആലക്കോട് ടൗണിൽ കാറപകടം മൂന്ന് പേർക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 9 March 2022

ആലക്കോട് ടൗണിൽ കാറപകടം മൂന്ന് പേർക്ക് പരിക്ക്

ആലക്കോട് : ആലക്കോട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിനു സമീപം ഇന്ന് പുലർച്ചെ ആറുമണിയോടെ കൂടിയായിരുന്നു അപകടം. ചെറുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻവശം തകർന്നു. കണ്ണൂർ എയർപോർട്ടിൽ ബന്ധുവിനെ കൊണ്ടുവിട്ടു തിരികെ പോവുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്. ഈ സമയം ടൗണിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog