കോൺഗ്രസ് നേതാവിന്റെ ബൈക്ക് അഗ്നിക്ക് ഇരയാക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 27 March 2022

കോൺഗ്രസ് നേതാവിന്റെ ബൈക്ക് അഗ്നിക്ക് ഇരയാക്കി

പൊയിലൂരിൽ ബൈക്ക് തീവെച്ച് നശിപ്പിച്ചു 

പൊയിലൂർ :പൊയിലൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി പാറയുള്ള പറമ്പത്ത് കെ.പി.ചിത്രന്റെ ബൈക്ക് തീ വച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 1:10തോടെ ആയിരുന്നു സംഭവം. ചിത്രന്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ട KL 58 F 8277 നമ്പർ ബൈക്കാണ് വീടിനോട് തന്നെ ചേർന്ന് മാറ്റിയിട്ട ശേഷം തീയിട്ടത്.തീ ആളിപടരുന്നത് കണ്ട് വീട്ടുകാർ പുറത്ത് വന്ന് നോക്കുമ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. ഉടൻ തന്നെ കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടു മുറ്റത്ത് കെട്ടിയ ടാർപായയും കത്തിനശിച്ചു.സാമൂഹിക വിരുദ്ധരാണ് സംഭവത്തിന്‌ പിന്നിൽ എന്നാണ് ആരോപണം.കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ കോൺഗ്രസ് പൊയിലൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കെ.പി.സാജു, മണ്ഡലം പ്രസിഡന്റ് വി.വിപിൻ, എം.കെ.രാജൻ, പി.കൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog